Zygo-Ad

ഒരു വർഷം നീണ്ടു നിൽക്കുന്ന പരിസ്ഥിതി വർഷാചരണത്തിന് തുടക്കമായി.

കണ്ണൂർ : നെഹ്റു യുവക് കേന്ദ്ര കണ്ണൂർ,കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ശാന്തി ഗ്രാം പരിസ്ഥിതി പഠന കേന്ദ്രം തിരുവനന്തപുരം , സുഗതകുമാരി നവതി ആഘോഷ സമിതി, വേങ്ങാട് സാന്ത്വനം ട്രസ്റ്റ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിസ്ഥിതി വർഷാചരണത്തിന്റെ കണ്ണൂർ ജില്ലാ ഉദ്ഘാടനം കടമ്പൂർ പഞ്ചായത്തിലെ കോട്ടൂരിൽ നടന്നു.

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് പരിസ്ഥിതി ജൈവ വൈവിധ്യ സംരക്ഷണ ബോധന വർഷാചരണത്തിന് തുടക്കം കുറിച്ചത്.പാട്യം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ജീവനക്കാരനും ഒയിസ്ക ഇന്റർനാഷണൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും ഹരിത കേരള മിഷൻ ജില്ല അവാർഡ് ജേതാവുമായ കക്കോത്ത് പ്രഭാകരൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.വേങ്ങാട് സാന്ത്വനം ട്രസ്റ്റ്‌ ചെയർമാൻ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവ് കോട്ടൂർ പ്രകാശൻ ഗുരുക്കൾ മുഖ്യാതിഥിയായിരുന്നു .ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി പാരാ ലീഗൽ വളണ്ടിയർമാരായ കെ പി ബിന്ദു,സുദേഷ് കുമാർ പാച്ചപ്പൊയ്ക എന്നിവർ
ബോധവൽക്കരണ ക്ലാസ് എടുത്തു.വിദ്യാർത്ഥികൾക്ക് വൃക്ഷതൈ വിതരണവും ചെയ്തു.

Previous Post Next Post