കണ്ണൂർ:-ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ ആന്റ് പ്ലംബര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
എസ് എസ് എല്‍ സി/ തത്തുല്യം, ഇലക്ട്രീഷ്യന്‍ ട്രേഡിലുള്ള ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം, വയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നുള്ള ലൈസന്‍സ്, പ്ലംബര്‍ ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വെക്കേഷണല്‍ ട്രെയിനിങ് സെന്റര്‍ നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ജൂണ്‍ 14ന് ഉച്ചക്ക് രണ്ട് മണിക്ക് യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.