Zygo-Ad

കണ്ണൂരിൽ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്ക്.

കണ്ണൂർ: കണ്ണൂർ ചാലാട് കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്ക്. കിഷോർ, ഭാര്യ ലിനി, മകൻ അഖിൻ എന്നിവരെയാണ് മൂന്നംഗ സംഘം ആക്രമിച്ച് കടന്നു കളഞ്ഞത്. മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്തപ്പോഴാണ് കുടുംബത്തിന് നേർക്ക് ആക്രമണമുണ്ടായത്. പുലർച്ചെ 5 മണിക്കാണ് സംഭവം. അക്രമി വടി കൊണ്ട് അടിച്ചതിനെ തുടർന്ന് അഖിന്റെ തോളിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post