കണ്ണൂർ ; സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളില്‍ നടപ്പാക്കിയ കളര്‍ കോഡ് സംവിധാനത്തില്‍ ഇളവ് വരുത്താനുള്ള നീക്കവുമായി കേരള ഗതാഗത വകുപ്പ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റോഡ് സുരക്ഷയുടെ പേരില്‍ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ള നിറം നിര്‍ബന്ധമാക്കിയത്. ജൂലായ് ആദ്യവാരം ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.
ഒമ്പത് പേര്‍ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറം നിര്‍ബന്ധമാക്കിയത്.