കണ്ണൂർ : പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെയും സി.പി.എമ്മിന്റെയും വാദം തെറ്റാണെന്ന് വടകര തെളിയിച്ചതായി പാലക്കാട് സിറ്റിങ് എം.എൽഎയും വടകര പാർലമെന്റ് മണ്ഡലത്തിൽ വിജയിയുമായ ഷാഫി പറമ്പില്‍. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ജനത അര്‍ഹിക്കുന്ന ഏറ്റവും ഉചിതമായ തീരുമാനംതന്നെ കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.