Zygo-Ad

ദമ്പതികളെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിൽ കുറ്റക്കാരല്ലെന്ന് കണ്ട് പ്രതികളെ വെറുതെ വിട്ടു.

കൊട്ടിയൂർ: കൊട്ടിയൂർ അമ്പായത്തോട് ദമ്പതികളെ വീടിന് സമീപത്തെ ഷെഡ്ഡിൽ നാലു ദിവസം കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതികളെ മട്ടന്നൂർ സ്പെഷൽ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. ബംഗളൂരു സ്വദേശികളായ മലയാളികളായ ദമ്പതികളെ 2020 ജനുവരി 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ അമ്പായത്തോടിലെ ഒരു ഷെഡിൽ കെട്ടിയിടുകയും ഭാര്യയെ പീഡിപ്പിച്ചെന്നുമായിരുന്നു കേസ്.

കുറ്റ്യാടി സ്വദേശി റോജസ് ഉൾപ്പെടെ നാലു പേർക്കെതിരെയായിരുന്നു പരാതി. തുടക്കത്തിൽ തന്നെ കേസ് കെട്ടിച്ചമച്ചതാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും ദമ്പതികൾ കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് കോടതി നിർദേശാനുസരണം കേസെടുക്കുകയാ യിരുന്നു.

പ്രതികളും പരാതിക്കാരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയം മറച്ചു വെക്കാനായി വ്യാജപരാതിയാണ് നൽകിയതെന്ന് കോടതിക്ക് ബോധ്യമായതിനെ തുടർന്നാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്കായി അഡ്വ. മനോജ് പീറ്റർ, അഡ്വ. ശ്യം എന്നിവർ ഹാജരായി.

Previous Post Next Post