കണ്ണൂർ : സാഹസിക ടൂറിസം മേഖലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതും തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നൽകുന്ന പരിശീലനം 12-ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടത്തും.
ട്രക്കിങ്, ഹൈക്കിങ്, പക്ഷി നിരീക്ഷണം, സൈക്ലിങ് ടൂറുകള്‍, സിപ്പ് ലൈൻ, ഹൈ റോപ്‌സ് കോഴ്‌സുകള്‍, റോക്ക് ക്ലൈംമ്പിങ്, ആര്‍ട്ടിഫിഷ്യല്‍ വാള്‍ ക്ലൈംമ്പിങ്, സാഹസിക യാത്രകള്‍, ബോട്ട് വാട്ടര്‍ സ്‌പോര്‍ട്‌സ് റൈഡുകള്‍, പാരാ സെയ്‌ലിങ്, ജെറ്റ് സ്‌കീ, വാട്ടര്‍ സ്‌കൈയിംഗ്, പേഴ്‌സണല്‍ വാട്ടര്‍ ക്രാഫ്റ്റ്, വിന്‍ഡ് സര്‍ഫിംഗ്, ഡിങ്കി സെയിലിംഗ്, കനോയിംഗ്, സ്‌കൂബ ഡൈവിംഗ്, വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്, ബാംബൂ റാഫ്റ്റിങ്, പാരാഗ്ലൈഡിങ്, ഹാന്‍ഡ് ഗ്ലൈഡിങ് തുടങ്ങിയവയുടെ അനുമതി, ലൈസന്‍സുകള്‍ തുടങ്ങിയ വിവരങ്ങൾ ലഭിക്കും.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്‌സ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, കേരള മാരിടൈം ബോര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവ നൽകുന്ന ക്ലാസും പരിശീലനത്തിൽ ഉണ്ടാകും. നേരിട്ടോ ഓണ്‍ലൈനായോ ഡിടിപിസി ഓഫീസില്‍ രജിസ്റ്റർ ചെയ്യാം. വിവരങ്ങള്‍ക്ക്: 0497 2706336, 9447524545