കാസർഗോഡ് : പിലിക്കോട്ടു നടന്ന അഞ്ചാമത് കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവമായ അരങ്ങില്‍ തുടര്‍ച്ചയായി അഞ്ചാംതവണയും കാസര്‍ഗോഡിന് കിരീടം.
209 പോയിന്‍റുമായാണ് ആതിഥേയര്‍ കിരീടം ചൂടിയത്. 185 പോയിന്‍റുമായി കണ്ണൂര്‍ രണ്ടാംസ്ഥാനവും 96 പോയിന്‍റുമായി തൃശൂര്‍ മൂന്നാംസ്ഥാനവും നേടി.
സമാപനസമ്മേളനം തദ്ദേശസ്വയംഭരണമന്ത്രി എം.ബി. രാജേഷ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം പി.കെ. സൈനബ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ എന്നിവര്‍ വിശിഷ്ടാതിഥികളായി.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും അസി. ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സി.എച്ച്. ഇക്ബാല്‍ നന്ദിയും പറഞ്ഞു.