കണ്ണൂർ :കേരള കര്‍ണ്ണാടക അതിര്‍ത്തിയയായ മാക്കൂട്ടം ചുരത്തില്‍ ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ ആന്ധ്രാ ഗുണ്ടൂര്‍ സ്വദേശി വെങ്കിട്ട റാവു (65) മരിച്ചു. ലോറിയിലുണ്ടായിരുന്നു ഡ്രൈവറുടെ സഹായി ഭരത്തിനെ ഗുരുതര പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മാക്കൂട്ടം ചുരത്തെ പെരുമ്പാടി ഓട്ടക്കൊലിയില്ലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലേക്ക് മറിയുകയായിരന്നു.