കണ്ണൂർ : എസ് എഫ് ഐ കണ്ണൂർ ജില്ലാ സമ്മേളനം ജൂൺ 29,30 തീയ്യതികളിൽ പിണറായി കൺവെൻഷൻ സെന്ററിൽ അഷറഫ് നഗറിൽ നടക്കും.പ്രതിനിധി സമ്മേളനം, പതാക-ദീപശിഖ ജാഥകൾ, ചരിത്ര പ്രദർശനം, അനുബന്ധ പരിപാടികൾ എന്നിവ നടക്കും.
സമ്മേളനം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.സംഘാടക സമിതി രൂപീകരണ യോഗം പിണറായി കൺവെൻഷൻ സെന്ററിൽ സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.കെ ശശിധരൻ അധ്യക്ഷനായിരുന്നു.
എം സുരേന്ദ്രൻ, കെ മനോഹരൻ, പി എസ് സഞ്ജീവ്, വിഷ്ണു പ്രസാദ്, പി എം അഖിൽ, കെ നിവേദ്, പി കെ ബിനിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :കെ ശശിധരൻ (ചെയർമാൻ )
കെ നിവേദ് (കൺവീനർ).