ഉളിക്കൽ : വീട്ടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് പീടികക്കുന്ന് സിജുവിന്റെ വീട്ടിനുള്ളിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്.
വ്യാഴാഴ്ച രാവിലെയാണ് സിജുവിന്റെ വീടിൻറെ ശുചിമുറിക്കുള്ളിൽ രാജവെമ്പാലയെ കണ്ടത്. ഉടൻ തന്നെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് താൽക്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടി കൂടുകയായിരുന്നു.
#tag:
Kannur