Zygo-Ad

മീനങ്ങാടിയിൽ വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ

വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ വയനാട് പൊലീസ് പിടികൂടി. കണ്ണൂര്‍, കാടാച്ചേരി, വാഴയില്‍ വീട്ടില്‍ കെ.വി.സുഹൈര്‍(24)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. 113.57 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

ജൂണ്‍ ഒന്നിന് രാവിലെയാണ് സംഭവം. ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകൂകയായിരുന്ന തമിഴ്‌നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസ് മീനങ്ങാടി വെച്ച് പരിശോധന നടത്തിയപ്പോഴാണ് യുവാവില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. വില്‍പ്പനക്കായി കടത്തികൊണ്ടുവരുകയായിരുന്ന എം.ഡി.എം.എയാണ് പിടിച്ചെടുത്തത്

Previous Post Next Post