കണ്ണൂർ: കണ്ണൂർ മണ്ഡലത്തിലെ ഫലപ്രഖ്യാപനം വൈകി. നാല് വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതിനാൽ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. അതിനാൽ ഇതിലെ വിവിപാറ്റുകളെടുത്ത് എണ്ണി ഫലപ്രഖ്യാപനം നടത്തിയതിനാലാണ് വൈകിയത്.
ഓരോ റൗണ്ടിന്റെയും ഫലം കൃത്യമായ ഇടവേളകളിൽ പുറത്തുവന്നു. 10-ാം റൗണ്ട് അഞ്ചുമണിയോടെ പ്രഖ്യാപിച്ചു. പിന്നീടുള്ള അഞ്ച് റൗണ്ടുകളളിൽ നാൽപ്പതിനായിരത്തോളം വോട്ടുകളേ എണ്ണാനുണ്ടായിരുന്നുള്ളൂ. അവസാന റൗണ്ട് ഫലം വന്നപ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു.
#tag:
Kannur