കണ്ണൂർ : ഉത്പന്നങ്ങൾക്ക് വിലക്കിഴിവുമായി സപ്ലൈകോ. നാളെ മുതലാണ് സപ്ലൈകോ 50 ഉത്പന്നങ്ങൾക്ക് ഓഫർ വിലയിൽ വില്പന നടത്തുക. നോൺ സബ്‌സിഡി ഇനങ്ങൾക്ക് 10 ശതമാനം വിലക്കിഴിവെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓഫർ ഉച്ചക്ക് രണ്ട് മണി മുതൽ മൂന്ന് മണി വരെയായിരിക്കും.
50-ാം വർഷികം പ്രമാണിച്ച് സപ്ലൈകോ നടപ്പാക്കുന്ന 50/50 പദ്ധതിയുടെ ഭാഗമായാണ് വിലക്കിഴിവ്. 50 ദിവസത്തേക്കാണ് ഓഫർ. 50 ദിവസത്തേക്ക് നോൺ സബ്സിഡി സാധനങ്ങൾക്ക് നിലവിൽ സപ്ലൈകോ വിൽപ്പന ശാലകളിൽ ലഭിക്കുന്നതിനേക്കാൾ 10 ശതമാനം അധിക വിലക്കുറവിലാണ് സപ്ലൈകോ ഹാപ്പി അവേഴ്സ് ഫ്ലാഷ് സെയിലിൽ നൽകുന്നത്.