Zygo-Ad

കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രോഗം ബാധിച്ച് കണ്ണൂർ സ്വദേശിനിയായ 13 കാരി മരിച്ചു

കേരളത്തിൽ അമീബിക്ക് മസ്തിഷ്കമ ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി മരിച്ചത്. തോട്ടട രാഗേഷ് ബാബുവിൻ്റെയും ധന്യയുടെയും മകൾ ദക്ഷിണ(13) ആണ് മരിച്ചത്. 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് പരിശോധനാ ഫലം പുറത്തുവന്നു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ അസുഖം കൂടുതലായതോടെ ജൂൺ 12 നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി, തലവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടി ചികിത്സയിൽ കഴിഞ്ഞത്. രോഗത്തിന്റെ ഉറവിടം അന്വേഷിച്ചുവരുകയാണ്.

സ്കൂളിൽ നിന്ന് കുട്ടി മൂന്നാറിലേക്ക് വിനോദയാത്ര പോയിരുന്നു. ഇവിടെ നിന്ന് പൂളിൽ കുളിച്ചതാകാം രോഗബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സാധാരണഗതിയിൽ രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് ദിവസം കൊണ്ട് ലക്ഷണങ്ങൾ പ്രകടിപ്പിക്കേണ്ടതാണ്. എന്നാൽ, ജനുവരി 28ന് വിനോദയാത്ര പോയ കുട്ടിക്ക് മേയ് എട്ടിനാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്

Previous Post Next Post