കണ്ണൂർ : ജില്ലയിൽ ഇതുവരെ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വെച്ചതായി കണ്ടെത്തി തിരിച്ച് പിടിച്ചത് 1,678 മുൻഗണന റേഷൻ കാർഡുകൾ.
കണ്ണൂർ താലൂക്കിൽ നിന്നാണ് കൂടുതൽ റേഷൻ കാർഡുകൾ കണ്ടെത്തിയത്. 693 കാർഡുകളാണ് ഇവിടെ നിന്നും പിടികൂടിയത്. തലശ്ശേരി താലൂക്കിൽ 387 എണ്ണവും.
അനർഹമായി കൈവശം വെച്ച കാർഡ് ഉടമകളിൽ നിന്ന് ഇതുവരെ പിഴയായി ഈടാക്കിയത് 57,19,027 രൂപ. കൂടുതൽ പിഴ ഈടാക്കിയത് തലശ്ശേരി താലൂക്കിൽ നിന്നാണ്; 20 ലക്ഷം രൂപയാണ് ഇവിടെ നിന്ന് പിഴയായി ലഭിച്ചത്. കണ്ണൂർ താലൂക്കിൽ നിന്ന് 17 ലക്ഷം രൂപയും ഈടാക്കി.