കണ്ണൂർ : വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കണ്ണൂർ തോട്ടടയിലെ ദക്ഷിണ (13) എന്ന കുട്ടിയുടെ മരണം അത്യപൂർവ രോഗകാരണമെന്ന് സ്ഥിരീകരണം. വെർമമീബ വെർമിഫോമിസ് എന്ന അമീബ ലക്ഷണങ്ങൾ കണ്ടത് മൂന്നര മാസം കഴിഞ്ഞാണ്. സാധാരണ അഞ്ചു ദിവസം കൊണ്ട് ലക്ഷണം കാണിക്കും. എന്നാൽ ദക്ഷിണയിൽ കണ്ടത് മൂന്നര മാസം കഴിഞ്ഞ്.
രോഗം സ്ഥിരീകരിച്ചാൽ മരണ സാധ്യത 95 മുതൽ 100 ശതമാനം വരെയാണ്. കർശനമായ മുൻ കരുതൽ വേണമെന്ന് ദക്ഷിണയെ ചികിത്സിച്ച ഡോക്ടർ അബ്ദുൾ റൗഫ് പറഞ്ഞു. കെട്ടിക്കിടക്കുന്ന ഏത് ജലസ്രോതസ്സിലും അമീബ ഉണ്ടായേക്കാം എന്നും ക്ലോറിനേഷൻ നിർബന്ധമെന്നും ഡോക്ടർ പറഞ്ഞു.