കാഞ്ഞങ്ങാട് ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി തട്ടിയെടുത്ത സ്വർണ്ണം വിറ്റത് കൂത്തുപറമ്പിലെ ജ്വല്ലറിയിൽ ; പ്രതിയെ കൂത്ത്പറമ്പിലെത്തിച്ച് തെളിവെടുത്തു.
കാഞ്ഞങ്ങാട് ഞാണിക്കടവ് പിള്ളേരുപീടികയുടെ പടിഞ്ഞാറ് താമസിക്കുന്ന കുടക് നപ്പോക്ക് സ്വദേശി പി.എ. സലീം ആണ് പ്രതി. സലീമിനെ അന്വേഷണസംഘം കൂത്തുപറമ്പിലെ ജ്വല്ലറിയിൽ എത്തിച്ചാണ് തെളിവെടുത്തത്. ജ്വല്ലറി ഉടമ പ്രതിയെ തിരിച്ചറിഞ്ഞു. ഹോസ്‌ദുർഗ് സിഐ എം പി ആസാദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഇക്കഴിഞ്ഞ 15-നാണ് ഹൊസ്‌ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പുലർച്ചെ മൂന്നിനാണ് സംഭവം കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്ത് മുൻവാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റർ
അകലെയുള്ള വയലിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പീഡനശേഷം കുട്ടിയുടെ സ്വർണക്കമ്മൽ ഊരിയെടുത്ത് പ്രതി കടന്നുകളഞ്ഞു. ഇരുട്ടിൽ എങ്ങോട്ട് പോകണമെന്നറിയാതെ പേടിച്ചരണ്ട കുട്ടി തൊട്ടടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു.