കൊട്ടിയൂർ :അക്കരെ കൊട്ടിയൂരിൽ മണി ത്തറയ്ക്ക് മുകളിൽ കെട്ടിയുണ്ടാ ക്കുന്ന താൽകാലിക ശ്രീകോവിലിൻ്റെ നിർമാണം ഞായറാഴ്ച പൂർത്തിയാകും. കാട്ടിൽ നിന്ന് ശേഖരിക്കുന്ന ഞെട്ടിപ്പനയോലയും ഓടത്തണ്ടുകളും വള്ളികളും ഉപയോഗിച്ചാണ് നിർമാണം. 29നാണ് തിരുവോണം ആരാധനയും ഇളനീർവയ്പ്പും. 30ന് ഇളനീരാട്ടാവും അഷ്ടമി ആരാധനയും. അക്കരെ ക്ഷേത്ര ത്തിൽ എത്തുന്നവരുടെ സൗകര്യാർഥം കൗണ്ടർ വഴി വഴിപാട് കിറ്റുകൾ നൽകിത്തുടങ്ങി. 10 നെയ്പായസം അടങ്ങിയ കിറ്റ് 800 രൂപക്കും, രണ്ട് നെയ്‌പായസം, രണ്ട് അപ്പം, കളഭം, ആടിയ നെയ്യ്, ആയിരം കുടം തീർഥം തുടങ്ങിയവ അടങ്ങിയ സ്പെഷ്യൽ പ്രസാദ കിറ്റ് 500 രൂപയ്ക്കുമാണ് ലഭിക്കുക