കണ്ണൂർ:ജില്ലയിലെ പത്ത് കലാകാരന്മാരുടെ ചുവർചിത്ര പ്രദർശനം ‘ചാതുര്യം’ വെള്ളിയാഴ്ച കണ്ണൂർ മഹാത്മാ മന്ദിരത്തിലെ കമ്യൂൺ ദ ആർട്ട് ഹബ്ബിൽ തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ 11ന് ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് ഉദ്ഘാടനം ചെയ്യും. കവിമണ്ഡലം കേന്ദ്ര സമിതി ചെയർമാൻ രാമകൃഷ്ണൻ കണ്ണോം മുഖ്യാതിഥിയാകും. ചിത്രകലാ അധ്യാപകൻ രഞ്ജിത്ത് അരിയിലിനെ ചടങ്ങിൽ ആദരിക്കും. പയ്യന്നൂർ വിശ്വകലാ അക്കാദമിയിൽ രഞ്ജിത്ത് അരിയിലിന്റെ ശിക്ഷണത്തിൽ ചുവർചിത്ര കല പഠിച്ച കലാകാരന്മാരാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രദർശനം ചൊവ്വാഴ്‌ച സമാപിക്കും. വാർത്താസമ്മേളനത്തിൽ അജിത പുഞ്ചാൽ, ടി സി വി ഷീന, ചിത്ര ജയരാജ്, കെ വി രതി, നിമ്മി രാജീവൻ എന്നിവർ പങ്കെടുത്തു