Zygo-Ad

മലബാർ ക്യാൻസർ സെന്ററിൽ ലഹരിവിരുദ്ധ ബോധവൽക്കരണം 31 മുതൽ

തലശേരി:മലബാർ ക്യാൻസർ സെൻ്ററും ക്യാൻസർ കൺട്രോൾ കൺസോർഷ്യവും എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ പുകയില-ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിക്കും. 31ന് സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ എഎസ്‌പി ഷഹൻഷ ഉദ്ഘാടനം ചെയ്യും. കെജി, എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരവുമുണ്ട്. 29ന് മുൻപ് പേര് നൽകണം. ജൂൺ എട്ടിന് ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്, എച്ച്എസ്എസ്, കോളേജ് വിദ്യാർഥികൾക്ക് കഥ, കവിത, കാർട്ടൂൺ മത്സരം. ആറിന് മുൻപ് പേര് നൽകണം. 15ന് ബ്രണ്ണൻ സ്‌കൂളിൽ ക്വിസ് മത്സരം. ലഹരിവിരുദ്ധ സന്ദേശമുള്ള ഓൺലൈൻ റീൽസ് മേക്കിങ്ങ് മത്സരത്തിലേക്ക് 15വരെ റീൽസ് അയക്കാം.

23ന് പകൽ മൂന്നിന് കതിരൂർ മുതൽ തലശേരി വരെ ലഹരി വിരുദ്ധ സൈക്കിൾ റാലിയും 26ന് ബ്രണ്ണൻ കോളേജിൽ സമാപന സമ്മേളനവും. വിവരങ്ങൾക്ക് ഫോൺ: 9447136495, 9947772077 . വാർത്താസമ്മേളനത്തിൽ ഡോ. എ പി നീതു, പി നാരായണൻ, മേജർ പി ഗോവിന്ദൻ, പി കെ സുരേഷ്, നിസാർ പടിപ്പുരയ്ക്കൽ, എക്സൈസ് ഇൻസ്പെക്ടർ പി പി പ്രദീപ്, ടി എം ദിലീപ്കുമാർ, സി സി ബസന്ത് എന്നിവർ പങ്കെടുത്തു.

Previous Post Next Post