പിണറായി:അങ്കണവാടി വിദ്യാർഥിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ കേസ്. ചൂടുപാൽ അശ്രദ്ധമായി കൈകാര്യം ചെയ്ത് കുട്ടിക്ക് പൊള്ളലേൽക്കാനിടയായ സംഭവത്തിലാണ് കോളാട് അങ്കണവാടിയിലെ ഹെൽപ്പർ വി ഷീബയ്ക്കെതിരെ പിണറായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷ ണത്തിൽ അങ്കണവാടി ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ പറഞ്ഞു. കോളാട് അങ്കണവാടി വിദ്യാർഥി ബിസ്മില്ലയിൽ മുഹമ്മദ് ഷിയാനാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റത്. ഷിയാന് ജന്മനാ സംസാരശേഷിയില്ല.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തു.