കണ്ണൂർ:നഗത്തിലെ ഏറ്റവും തിരക്കേറിയ ബസ് കാത്തിരിപ്പുകേന്ദ്ര ങ്ങളിലൊന്നായ കണ്ണൂർ താലൂക്ക് ഓഫീസിനുമുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ ഇരിപ്പിടം തകർന്നു. ഏതാനും ദിവസം മുമ്പാണ് ഇരിപ്പിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണത്. നിലവിൽ പ്ലാസ്റ്റിക് കയറുകൊണ്ട് താൽക്കാലികമായി ഇരിപ്പിടം കെട്ടിയിട്ടിരിക്കുകയാണ്.
താലൂക്ക് ഓഫീസിന് മുൻവശത്തെ മൂന്ന് ബസ് സ്റ്റോപ്പുകളിലെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടമാണ് തകർന്നത്. മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ താലൂക്ക് ഓഫീസിനു മുന്നിലുണ്ടെങ്കിലും ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. തിരക്കേറുന്ന സമയങ്ങളിൽ മതിലിന് മുകളിലൊക്കെയാണ് യാത്രക്കാർ ഇരിക്കുന്നത്. വയോജനങ്ങളും ഭിന്ന ശേഷിക്കാരും ഉൾപ്പടെയുള്ളവർ ഇരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
കയർ കൊണ്ട് കെട്ടിവച്ചത് അപകടസാധ്യത വർധിപ്പിക്കും. അടിയന്തരമായി പ്രശ്ന ത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കരുടെ ആവശ്യം.