കണ്ണൂർ: കണ്ണൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് ടര്‍ണിങ്, ഫിറ്റിങ്, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടിഷനിങ് എന്നീ ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍മാരെയും, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ വര്‍ക്ക്‌ഷോപ് ഇന്‍സ്ട്രക്ടര്‍മാരെയും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
പി എസ് സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 30ന് ദിവസം രാവിലെ 10.30ന് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2835260.