കണ്ണൂർ: ചെറുകുന്ന് താവം ദാലിൽ താഴത്തി ടത്ത് ക്ഷേത്രത്തിന് റോഡിൽ വച്ച് ബൈക്കിൽ എത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ താലിമാല കവർന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചെറുകുന്ന് കെ.കണ്ണപുരത്തെ കെ. അബ്ദുൾ റഹ്മാൻ (32) ഇരിണാവ് യോഗശാലയിലെ വാസിൽ (31) എന്നിവരെയാണ് കണ്ണപുരം സി.ഐ. കെ. സുഷീർ സംഘവും അറസ്റ്റ് ചെയ്തത്. ചെറുകുന്ന് താവത്തെ സുമതി വേണുഗോപാലന്‍റെ രണ്ടു പവൻ മാലയാണ് കവർന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വീടിനു സമീപത്തെ റോഡ് അരികിൽ വച്ച് വഴി ചോദിച്ച് എത്തിയ രണ്ടുപേരാണ് മാല കവർന്നത്. ബൈക്കിന്റെ പിറകുവശത്ത് ഇരുന്ന ആളാണ് സത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്തത്. സുമതി ബഹളം വച്ചതിന് തുടർന്ന് മോഷ്ടാക്കൾ ഉടൻ ബൈക്കിൽ കയറി രക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ കണ്ണപുരം പോലീസ് ഇതിന് സമീപമുള്ള സിസിടിവി കാമറ പരിശോധിച്ചതിൽ ഇതുവഴി പോയ വാഹനം തിരിച്ചറിയുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശേനയിൽ താവത്തെ സഹാറാ മോട്ടേഴ്സിന് സമീപം നിർത്തിയിട്ട നിലയിൽ ബൈക്ക് കണ്ടെത്തുകയായിരുന്നു. വൈകുന്നേരം വാഹനം എടുക്കാൻ എത്തിയവരെ നാട്ടുകാരും കണ്ണപുരം പോലിസും ചേർന്ന് കിഴ്പെടുത്തുകയായിരിന്നു. ഇതിനിടയിൽ പ്രതികൾ മാല കണ്ണൂരിലെ ജ്വല്ലറിയിൽ വിറ്റിരുന്നു.