കണ്ണൂർ: കണ്ണൂരിന്റെ ജനകീയ ഡോക്‌ടറായ രൈരു ഗോപാൽ പ്രാക്ടീസ് നിർത്തുന്നു. പ്രായധിക്യത്തെ തുടർന്നാണ് പരിശോധന നിർത്തുന്നത്. വീടിന്റെ ഗേറ്റിനുമുന്നിൽ ഇക്കാര്യം അറിയിപ്പായി ഡോക്ടർ തന്നെ സ്ഥാപിക്കുകയായിരുന്നു. ചികിത്സാ ചെലവുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ഏറെ ആശ്വാസമായിരുന്നു ഡോ. രൈരു ഗോപാൽ.
ജനറൽ ഫിസിഷ്യനായ ഇദ്ദേഹം തുച്ഛമായ തുകയായാണ് ഫീസായി ഈടാക്കിയിരുന്നത്. ഫീസ് വാങ്ങാതെയും ചികിത്സിച്ചിരുന്നു. വൈദ്യരംഗം ശ്രേഷ്‌ഠമായ ഒന്നാണെന്നും അതിനെ ധനസമാഹരണത്തിനുള്ള ഉപാധിയാക്കരുതെന്ന നിലപാടാണ് ഡോക്ടർ പിന്തുടർന്നത്.ആളുകളെ സേവിക്കുന്നതിലാണ് തനിക്ക് സംതൃപതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുലർച്ചയോടെ തൻ്റെ ദിനചര്യകൾ ആരംഭിക്കുന്ന ഡോക്‌ടർ പാതിരാവാളം രോഗികളെ പരിശോധിക്കുന്നതിൽ കഴിഞ്ഞ ദിവസം വരെ വ്യാപൃതനായിരുന്നു.