Zygo-Ad

ഇനി പ്രമേഹരോഗികൾക്ക് പ്രത്യേക ഒപി

പരിയാരം:ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ രോഗനിദാന വിഭാഗത്തിന്റെ പ്രത്യേക ഒപി തുടങ്ങി. പ്രമേഹ രോഗത്തോടനുബന്ധമായി കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പും പുകച്ചിലും വേദനയും ബയോതെസിയോമീറ്റർ എന്ന ശാസ്ത്രീയ ഉപകരണം വഴി പരിശോധിക്കാനും സൗജന്യ ചികിത്സ നൽകാനുമാണ് ഒപി. 35 മുതൽ 70 വയസു വരെയുള്ള രോഗികൾക്ക് തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ട് മുതൽ ഒന്നു വരെ ഒപി പ്രവർത്തിക്കും. ഫോൺ: 8547517414.

Previous Post Next Post