Zygo-Ad

പണമില്ല! മഴ ഇങ്ങെത്തിയിട്ടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിൽ; ഗ്രാമപഞ്ചായത്തുകളില്‍ പ്രതിസന്ധി.

കണ്ണൂർ : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പരിമിതി തടസമാകുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുകയ്ക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക ദുഷ്കരമെന്ന പരാതി പഞ്ചായത്ത് അംഗങ്ങള്‍ക്കിടയില്‍ വ്യാപകമാണ്. അതേസമയം ഫണ്ട് കുറവിന്‍റെ പേരില്‍ മഴക്കാല പൂര്‍വ ശുചീകരണം പ്രതിസന്ധിയിലാകാതിരിക്കാൻ ജനകീയ ശ്രമദാനങ്ങളിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്ന പഞ്ചായത്തുകളമുണ്ട്.

എല്ലാ വര്‍ഷവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തും മുമ്പ് വാര്‍ഡുകളില്‍ ശുചീകരണം നടത്താറുണ്ടെന്നും പണം തികയാത്തത് പ്രതിസന്ധിയാണെന്നും കോട്ടയം വിജയപുരം പഞ്ചായത്തിലെ 13ാം വാര്‍ഡ് മെമ്പര്‍ ലിബി ജോസ് ഫിലിപ്പ് പറയുന്നു.ഇക്കുറി വാര്‍ഡില്‍ ചില ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലം കൂടിയുണ്ട്. മഴക്കാല പൂര്‍വ ശുചീകരണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് സര്‍ക്കാര്‍ നിരന്തരം പറയുന്നുണ്ടെങ്കിലും ഇതിനായി അനുവദിക്കുന്ന പണം തീരെ പരിമിതമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടിയുണ്ടാകണമെന്നുമാണ് ലിബിയുടെ ആവശ്യം.

ഒരു പഞ്ചായത്ത് വാര്‍ഡില്‍ 30000 രൂപയാണ് മഴക്കാല പൂര്‍വ ശുചീകരണത്തിന് ചെലവാക്കാവുന്ന പരമാവധി തുക. ഇതില്‍ 10000 രൂപ ശുചിത്വ മിഷന്‍ നല്‍കും. പതിനായിരം പഞ്ചായത്തിന് തനത് ഫണ്ടില്‍ നിന്നെടുക്കാം. ബാക്കി പതിനായിരം ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ ഭാഗമായി കേന്ദ്രം നല്‍കുന്നതാണ്. പക്ഷേ ഈ തുക യഥാസമയം കിട്ടുന്നില്ലെന്ന പരാതി ചില പഞ്ചായത്തുകൾ എങ്കിലും ഉന്നയിക്കുന്നുമുണ്ട്.

Previous Post Next Post