കണ്ണൂർ : കണിച്ചാറിൽ യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായി പരാതി. വൃക്ക ദാനം ചെയ്താൽ ഒൻപത് ലക്ഷം രൂപ നൽകാമെന്ന് ഇടനിലക്കാരൻ വാഗ്ദാനം ചെയ്‌തിരുന്നതായി പരാതിക്കാരി പറഞ്ഞു.
ഭർത്താവിന് സുഖമില്ലെന്ന് പറഞ്ഞ് ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ബെന്നിയെന്നയാൾ വൃക്ക ദാനം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.യുവതിയുടെ ഭർത്താവിൻ്റെ വൃക്ക ബെന്നി ഇടനില നിന്ന് 2014 ൽ ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തി. ഭർത്താവും യുവതിയെ വൃക്ക ദാനം ചെയ്യാൻ നിർബന്ധിച്ചിരുന്നു.
മദ്യപിച്ചെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും കിട്ടുന്ന തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ഭർത്താവും ഒരു ലക്ഷം ബെന്നിയും ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു.ഒരു വർഷത്തോളമായി അവയവദാനത്തിനുവേണ്ടിയുള്ള ടെസ്റ്റുകൾ നടത്തിച്ചിരുന്നു. തന്നെ ലോക്കാക്കാൻ നോക്കിയതോടെ പരിചയക്കാരനായ സിനോജ് എന്നയാളെ വിവരം അറിയിക്കുകയും ഇദ്ദേഹവും സുഹൃത്തുമെത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.