മലപ്പട്ടം അഡൂരിൽ വിവാഹ വീട്ടിൽ സംഘർഷം. സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ നേതാവിന് മർദനമേറ്റു. ഡി.വൈ.എഫ്.ഐ മലപ്പട്ടം മേഖല കമ്മിറ്റിയംഗം നിഖിലിനാണ് (25) മർദനമേറ്റത്.
അഡൂരിലെ ഒരു വീട്ടിൽ തലേന്ന് മഞക്കെല്യാണം നടക്കുന്നതിനിടയിലാണ് വാക്കേറ്റവും സംഘർഷവും നടന്നത്.
സംഭവത്തിൽ മലപ്പട്ടം സ്വദേശികളായ പി. രാജീവൻ, എൻ. ആദർശ്, എം. നിഖിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർ ബി.ജെ.പി-ആ ർ.എസ്.എസ് പ്രവർത്തകരാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.