കൂത്തുപറമ്പ്:കൊട്ടിയൂർ വൈശാഖ മഹോത്സ വത്തിനാവശ്യമായ വിളക്കുതിരികളുമായി ആറംഗ സംഘം കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചു. മണി യൻ ചെട്ട്യാൻ സ്ഥാനികൻ കെ പ്രേമരാജന്റെ നേതൃത്വത്തിൽ കെ ഭാസ്കരൻ, ടി രാഘവൻ, ചിങ്ങൻ പ്രകാശൻ, കെ പ്രദീപൻ, കതിരൻ രജീഷ് എന്നിവരടങ്ങിയ സംഘമാണ് തിരൂർകുന്ന് ഗണപതി ക്ഷേത്രത്തിൽ നിന്ന് കാൽനടയായി യാത്ര തിരിച്ചത്. ഏതാനും ദി വസമായി ക്ഷേത്രത്തിനോട് ചേർ ന്ന് മഠത്തിൽ വ്രതമെടുത്ത് കഴിഞ്ഞുവന്ന സംഘം പ്രത്യേക ചടങ്ങുകൾക്കു ശേഷമാണ് യാത്രയാ യത്. 16ന് രാവിലെ ഇക്കരെ കൊട്ടിയൂരിൽ എത്തുന്ന സംഘം വിളകുതിരി കെട്ട് ക്ഷേത്രാധികാരിക ൾക്ക് സമർപ്പിക്കും. ഇതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. കൊട്ടിയൂർ ഉത്സവത്തിനാവശ്യ
മായ വിളക്കുതിരികൾ, സ്ഥാനികർക്കുള്ള ഉത്തരീയം, ദേവസ്ഥാന ങ്ങളിൽ മറയ്ക്കാനുള്ള കിള്ളിശീല എന്നിവ കൈത്തറിയിൽ നെയ്തുണ്ടാക്കിയാണ് സംഘം കൊട്ടിയൂരിൽ എത്തിക്കുന്നത്.
#tag:
Kannur