കണ്ണൂർ :പ്ലസ് വൺ പ്രവേശനത്തിനു വേണ്ടി ഓൺലൈൻ ആയി അപേക്ഷിക്കുന്ന സമയത്ത് ആവശ്യമായിട്ടുള്ള രേഖകൾ :
1. SSLC റിസൾട്ട് പ്രിന്റ് (കേരള SSLC വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകുമ്പോൾ രജിസ്റ്റർ നമ്പർ നൽകിയാൽ അവരുടെ SSLC സർട്ടിഫിക്കറ്റ് വിവരങ്ങൾ അപ്ലിക്കേഷൻ സൈറ്റിൽ വരും.)
2. ആധാർ കാർഡ്
3. മതിയായ ബാലൻസുള്ള മൊബെൽ ഫോൺ (ഫോണിൽ OTP വരും).
4. സ്കൂളിൽ നിന്നും നിശ്ചിത മാതൃകയിലുള്ള ക്ലബ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണെങ്കിൽ അവ ( ക്ലബ് സർട്ടിഫിക്കറ്റിൽ സർട്ടിഫിക്കറ്റിൻ്റെ നമ്പറും തീയതിയും ഉണ്ടായിരിക്കണം. )
5. EWS വിഭാഗത്തിൽ പെട്ടവർക്ക് (മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ) വില്ലേജ് ഓഫീസിൽ ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ്.
6. റേഷൻ കാർഡ് (നിങ്ങളുടെ ജില്ല, താലൂക്ക്, പഞ്ചായത്ത് എന്നിവ രേഖപ്പെടുത്താൻ.. )
7. കല / കായിക / ശാസ്ത്രമേളകളിൽ ജില്ലാ തലത്തിലോ അതിനു മുകളിലോ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെങ്കിൽ അവ.
8. LSS / USS പോലെ മികവ് തെളിയിക്കുന്ന പരീക്ഷകളിൽ വിജയിച്ചിട്ടുണ്ടെങ്കിൽ അവയുടെ സർട്ടിഫിക്കറ്റ്. NMMS നേടിയവർ ആണെങ്കിൽ അതിന്റെ റിസൾട്ട് പേജ്.
9. മറ്റെന്തെങ്കിലും ബോണസ് പോയിന്റുകൾ (Scout, Little Kites, JRC, SPC, etc.) വെയിറ്റേജും ഉള്ള വിദ്യാർത്ഥികൾ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
10. അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്കൂളുകളുടെയും കോഴ്സുകളുടെയും ഒരു ലിസ്റ്റ് മുൻഗണന ക്രമത്തിൽ തയ്യാറാക്കിയത് കയ്യിൽ കരുതണം.