കണ്ണൂർ : പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ നൽകിയത് 4,51,853 പേർ. വ്യാഴം വൈകിട്ട് 4.30 വരെ അപേക്ഷ നൽകിയവരുടെ കണക്കാണിത്. ഇതുവരെ 4,58,696 പേരാണ് ലോഗിൻ പൂർത്തിയാക്കിയത്. സ്പോർട്സ് ക്വോട്ടയിൽ 910 പേരുടെയും മോഡൽ റെസിഡൻഷ്യൽ സ്കൂൾ കാറ്റഗറിയിൽ 879 പേരുടെയും അപേക്ഷ സമർപ്പണം പൂർത്തിയായിട്ടുണ്ട്.
ശനി വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. 29ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചശേഷം അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിൻ വഴി തിരുത്താൻ അവസരമുണ്ടാകും. വെബ്സൈറ്റ് : https://hscap.kerala.gov.in.
_*ജില്ല വിദ്യാർഥികൾ*_
തിരുവനന്തപുരം- 33,518
കൊല്ലം- 31,434
പത്തനംതിട്ട- 13,556
ആലപ്പുഴ- 24,533
കോട്ടയം- 22,146
ഇടുക്കി- 12,623
എറണാകുളം- 37,363
തൃശൂർ- 39,075
പാലക്കാട്- 43,953
കോഴിക്കോട്- 46,262
മലപ്പുറം- 79,284
വയനാട്- 11,510
കണ്ണൂർ- 37,000
കാസർകോട്- 19,596
മൊത്തം 4,51,853