മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ് എംബാർക്കേഷൻ പോയിൻ്റ് വഴി ഹജ് തീർഥാടനത്തിന് പുറപ്പെടുന്ന ഹാജിമാർക്കായി ഔദ്യോഗിക സംവിധാനങ്ങൾ സജ്ജമായി.
കണ്ണൂർ വിമാനത്താവളത്തിൽ ക്യാമ്പിൻ്റെ ഉദ്ഘാടനം 31-ന് വൈകിട്ട് നാലിന് നടക്കും. ജൂൺ ഒന്ന് പുലർച്ചെ 5.55നാണ് ആദ്യ ഫ്ലൈറ്റ്. പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് തീർഥാടകർ ക്യാംപിൽ എത്തണം.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇത്തവണ ഒൻപത് സർവീസുകളാണ് ജിദ്ദയിലേക്ക് നടത്തുക. ജൂൺ പത്ത് വരെയാണ് സർവീസ്. ജൂലൈ പത്ത് മുതൽ 17 വരെയാണ് മടക്ക സർവീസ്.