കണ്ണൂർ: കണ്ണൂർ കലാഗൃഹത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല മത്സരങ്ങൾ മെയ് 26 ഞായറാഴ്ച കണ്ണൂർ മഹാത്മാ മന്ദിരം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി, ഫോക്ഡാൻസ്, നാടോടിനൃത്തം, കേരള നടനം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, സിനിമാഗാനം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, കവിതാപാരായണം കവിതാരചന, പെൻസിൽ ഡ്രോയിങ്, ഏകാങ്കനാടകം എന്നീ ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പേര് രജിസ്റ്റർ ചെയ്യാനും വിവരങ്ങൾക്കും ബന്ധപ്പെടുക: 9809923829, 9895093861, 7560861062.