കണ്ണൂർ : സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
അപേക്ഷകർ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/ കമ്പ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്സിറ്റി/കോളേജ് തലത്തില്‍ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സില്‍ യോഗ്യത നേടേണ്ടതായിവരും. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളില്‍ വെച്ച് പ്രവേശന പരീക്ഷ നടത്തും.
പരീക്ഷ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി മെയ് 03 മുതല്‍ ജൂണ്‍ 2 വരെ അപേക്ഷാ ഫീസ് അടക്കാം. ഓണ്‍ലൈൻ അപേക്ഷ സമർപ്പണം 2024 ജൂണ്‍ 3 വരെ.
പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങള്‍ വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായി രേഖപ്പെടുത്തിയ ശേഷം ഓണ്‍ലൈൻ മുഖേനയോ അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അപേക്ഷിക്കാം. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തില്‍ അനുബന്ധ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2324396, 2560327, 2560363, 2560364