Zygo-Ad

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്.

കണ്ണൂർ : കേരളത്തിലെ തീവണ്ടി യാത്രയുടെ സ്വഭാവം തന്നെ മാറ്റിയ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്. തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം (20633/20634) വന്ദേഭാരത് ജനപ്രീതിയിലും ഓട്ടത്തിലും ഇപ്പോഴും ഹിറ്റാണ്. രാജ്യത്ത് സർവീസ് നടത്തുന്ന 51 വന്ദേഭാരതുകളിൽ യാത്രക്കാരുടെ എണ്ണത്തിലും ഒക്യുപ്പെൻസിയിലും മുന്നിലാണ്.

ഇന്ത്യയിൽ ഒക്യുപ്പെൻസി 200 ശതമാനത്തിന് അടുത്ത് തുടരുന്ന ഏക തീവണ്ടിയാണിത്. പതിനാറ് റേക്കുള്ള വണ്ടിയിൽ 1100-ഓളം സീറ്റുണ്ട്. 2023 ഏപ്രിൽ 25-ന് പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്ത വണ്ടി 28 മുതൽ സ്ഥിരം സർവീസായി.

Previous Post Next Post