കണ്ണൂർ :മമ്പറം കീഴത്തൂർ യു.പി.സ്‌കൂളിൽ യു.ഡി.എഫ് ബൂത്ത് എജൻ്റായി പ്രവർത്തിച്ചയാളുടെ സ്‌കൂട്ടർ അടിച്ചു തകർത്തു .വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം പൊയനാട്ടെ നന്ദനം വീട്ടിൽ നരേന്ദ്ര ബാബുവിൻ്റെ സ്‌കൂട്ടറാണ് തകർത്തത്.ഇദ്ദേഹത്തിൻറെ മൈലുള്ളി മെട്ടയിലുളള വയലിലെ 30 ഓളം വാഴകളും ശനിയാഴ്‌ച വെട്ടിനശിപ്പിച്ചു.സംഭവത്തിൽ പിണറായി പോലിസ് കേസെടുത്തു.