Zygo-Ad

യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ വോട്ട് രേഖപ്പെടുത്തി

കണ്ണൂർ : ഇ പി ക്കെതിരെ യുള്ള ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. പറയുന്നതിൽ വ്യക്ത വേണം. താൻ പറഞ്ഞത് വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്നും അദ്ദേഹം പറഞ്ഞു.കിഴുന്ന എൽ പി സ്ളിലെ 132 ആം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് നിയമ നടപടിയും എടുക്കട്ടെ മുഖ്യമന്ത്രി പറഞ്ഞല്ലോ ? ഇ.പിയെ ഒതുക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു. വായിൽ തോന്നിയത് വിളിച്ചു പറയുന്ന നന്ദകുമാറിനെ കേട്ട് തന്നോട് സംസാരിക്കരുത്. ബിജെപി വിലയിരുത്തലും മുഖ്യമന്ത്രിയെ വിലയിരുത്തലുമാണ് ഈ തെരഞ്ഞെടുപ്പ് എന്നും യുഡിഎഫ് മികച്ച നേട്ടം കൈവരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

Previous Post Next Post