Zygo-Ad

സൈബർ തട്ടിപ്പ് ;മാഹി പരിമഠം സ്വദേശിയിൽ നിന്ന് 32 ലക്ഷം തട്ടിയെടുത്തു.

കണ്ണൂർ: ട്രേഡിംഗ് വിപണിയിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് സൈബർ തട്ടിപ്പ് സംഘം മധ്യവയസ്കന്റെ ലക്ഷങ്ങൾ തട്ടിയെടുത്തു. ന്യൂ മാഹി പരിമഠം സ്വദേശി കെപി. മുഹമ്മദ് ബഷീറിന്റെ (63) 32,05,000 രൂപയാണ് തട്ടിയെടുത്തത്. ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് വാട്‌സ്ആപ്പിൽ ആദിത്യ ബിർള മണി ഗ്രൂപ്പിൽ ചേർത്ത് ഇക്കഴിഞ്ഞ ജനുവരി 18 നും 31 നുമിടയിൽ അക്കൗണ്ടിൽ നിന്നും പ്രതികൾ പണം സ്വീകരിച്ച ശേഷം ലാഭവിഹിതമോ പണമോത്തത്. തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന് കാണിച്ച് സൈബർ പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.

Previous Post Next Post