കണ്ണൂര്‍: ചെറുപുഴയില്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. വെസ്റ്റ് എളേരി നാട്ടക്കല്ല് സ്വദേശി കുമാരന്‍ ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ ചെറുപുഴ സെന്‍ട്രല്‍ ബസാര്‍ ജംഗ്ഷനില്‍ ആയിരുന്നു അപകടം.
കുമാരന്‍ ചൂരല്‍ ഭാഗത്തേക്ക് ജോലിക്കായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിച്ച ടോറസ് ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജഗിരി ഭാഗത്തുനിന്നും പെരിങ്ങോം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ആണ് സ്‌കൂട്ടറില്‍ ഇടിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍