Zygo-Ad

ഇരിങ്ങണ്ണൂരിൽ പുലിയെ കണ്ടതായി അഭ്യൂഹം.

ഇരിങ്ങണ്ണൂർ : ഇരിങ്ങണ്ണൂർ ടൗണിനടുത്ത് എടച്ചേരി പഞ്ചായത്ത് റോഡ് പരിസരത്ത് രാത്രി പുലിയെ കണ്ടതായി അഭ്യൂഹം. പഞ്ചായത്ത് റോഡിന് കിഴക്കുഭാഗത്തെ രണ്ട് വീട്ടുകാരാണ് രാത്രി പുലിയെ കണ്ടത്‌. നാട്ടുകാർ ഇടവഴികളും കുറ്റിക്കാടുകളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സാമൂഹികമാധ്യമങ്ങളിൽ ഇരിങ്ങണ്ണൂർ സ്കൂൾ മതിലിൽ പുലി നിൽക്കുന്നു എന്ന അടിക്കുറിപ്പോടെ ചിത്രവും പ്രചരിച്ചതോടെ ജനങ്ങൾ ഭീതിയിലായി. പിന്നീട് ഈ ചിത്രം മധ്യപ്രദേശിൽനിന്നുള്ളതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.
വാർഡ് മെമ്പർ കെ.പി. സലീന വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും പുലിയല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച പെരിങ്ങത്തൂർ അണിയാറത്ത് കിണറ്റിൽ പുലിയെ കാണുകയും മയക്കുവെടിവെച്ച് പുറത്തെടുക്കുകയുമായിരുന്നു. അത് പിന്നീട് ചത്തുപോയി.കാട്ടുപൂച്ചയെന്ന് വനംവകുപ്പ്

Previous Post Next Post