Zygo-Ad

ട്രക്കുകളുടെ ഡ്രൈവര്‍ കാബിനില്‍ 2025 മുതല്‍ എസി നിര്‍ബന്ധം; വിജ്ഞാപനമിറക്കി കേന്ദ്രം.

ന്യൂഡല്‍ഹി: ദീര്‍ഘദൂരം സഞ്ചരിക്കുന്ന ട്രക്കുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് തൃപ്തികരമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രം.
2025 ഓക്ടോബര്‍ 1 മുതല്‍ നിര്‍മിക്കുന്ന ട്രക്കുകളുടെ ഡ്രൈവര്‍ കാബിനില്‍ എയര്‍കണ്ടിഷന്‍ നിര്‍ബന്ധമാക്കി വിജ്ഞാപനമിറക്കിയിരിക്കുകയാണ് കേന്ദ്രം.
3.5 ടണ്‍ മുതല്‍ 12 ടണ്‍ വരെ ഭാരമുള്ള എന്‍2 വിഭാഗത്തില്‍പെട്ട ട്രക്കുകള്‍ക്കും 12 ടണിന് മുകളില്‍ ഭാരമുള്ള എന്‍3 ട്രക്കുകള്‍ക്കും വിജ്ഞാപനം ബാധകമാണ്.

Previous Post Next Post