ചന്ദ്രന് ചുറ്റും വലയം പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച ഒൻപത് മണിയോടെയാണ് പ്രത്യേക പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. മൂണ്‍ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസമാണിത് . സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളില്‍ കാണുന്ന പ്രകാശ വലയമാണ് ഹാലോ അല്ലെങ്കില്‍ 22 ഡിഗ്രി ഹാലോസ്. റിഫ്രാക്ഷൻ, അല്ലെങ്കില്‍ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളില്‍ നിന്നുള്ള പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ് ഹാലോ ആയി കാണപ്പെടുന്നത്.22 ഡിഗ്രി ഹാലോസ് പ്രകാശം ഉള്ള ഇടത്തിനു നേരെ അല്ലെങ്കില്‍ അതിനു ചുറ്റുമായി കാണപ്പെടുന്നതാണ്. അതുകൊണ്ടാണ് ഇത് ചന്ദ്രന് ചുറ്റും വളയമായികാണപ്പെടുന്നത്. ഓരോരുത്തരും കാണുന്ന ഹാലോയും വ്യത്യസ്തമായിരിക്കും. സൂര്യന് ചുറ്റും ഹാലോ രൂപപ്പെടാറുണ്ട്.എന്നാല്‍ പ്രകാശമായതിനാല്‍ അത് നേത്രങ്ങള്‍ കൊണ്ട് കാണാൻ സാധിക്കില്ല.ഹാലോസിന് മഴവില്ലുപോലെ നിറമുണ്ടാവില്ല, എന്നാല്‍ അകത്ത് കൂടുതല്‍ ചുവപ്പും ഹാലോയുടെ പുറത്ത് കൂടുതല്‍ നീലയും നമുക്ക് കാണാൻ സാധിക്കും.