ബെംഗളൂരു: ബെംഗളൂരൂ നഗരത്തില്‍ നാളെ ബന്ദ്. കര്‍ണാടക സ്‌റ്റേറ്റ് പ്രൈവറ്റ് അസോസിയേഷന്‍സാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ നഗരം പൂര്‍ണമായും സ്തംഭിക്കുമെന്ന് ഉറപ്പാണ്. വാഹന സര്‍വീസുകളൊന്നും ലഭ്യമാവില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ബന്ദില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഫെഡറേഷന്റെ തീരുമാനം. സ്വകാര്യ ടാക്‌സി, ബസുകള്‍, കാറുകള്‍ എന്നിവയൊന്നും നാളെ നഗരത്തില്‍ ലഭ്യമാവില്ല.