Zygo-Ad

റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്.

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. സെപ്റ്റംബർ 11ന് സംസ്ഥാന വ്യാപകമായി റേഷൻ കടകള്‍ അടച്ചിടും
കിറ്റ് വിതരണത്തിൽ വ്യാപാരികള്‍ക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്കരിക്കുക, ഇ പോസ് യന്ത്രത്തിന് നിരന്തരം ഉണ്ടാകുന്ന തകരാറുകള്‍ പൂർണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഇന്ന് ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തിൽ അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു.

Previous Post Next Post