അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ പാകിസ്ഥാന്‍ പൗരന്‍ ബിഎസ്എഫിന്റെ പിടിയില്‍. 30കാരനായ മഹ്ബൂബ് അലിയാണ് പിടിയിലാക്കുന്നത്. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മഹ്ബൂബ് അലി (30) പിടിയിലായതെന്ന് ബിഎസ്എഫ് അറിയിച്ചു. പക്ഷികളെയും ഞണ്ടിനെയും പിടിക്കാനായാണ് താന്‍ ഇന്ത്യയിലേക്ക് വന്നതെന്നാണ് ഇയാൾ മൊഴി നൽകിയത്.
ഇയാളുടെ പക്കലിൽ നിന്ന് ഒരു മൂങ്ങയെ ബിഎസ്എഫ് കണ്ടെത്തുകയും ചെയ്തു. ഇയാളെ പിടികൂടി ചോദ്യം ചെയ്തതുവരുകയാണ്. ഇന്ത്യാപാക് അതിര്‍ത്തിചാനല്‍ ഹറാമിനല വഴിയാണ് ഇയാളെത്തിയത്.
#tag:
General