ദില്ലി: ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വാട്ട്സ്‌ആപ്പ് വഴി പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമാണ് മെറ്റ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്.
രാജ്യത്ത് നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്സാപ്പില്‍ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്. പുതിയ അപ്ഡേറ്റിലൂടെ വാട്ട്സ്‌ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് അവര്‍ നല്കുന്ന സേവനങ്ങള്‍ക്കുള്ള തുക വാട്ട്സാപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ പ്രത്യേക സൗകര്യവും കമ്ബനി അവതരിപ്പിച്ചു.
യുപിഐ ഇടപാടിന് പുറമെ പേയു, റേസര്‍ പേ എന്നിവയുമായി സഹകരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ്ബാങ്കിങ് ഉപയോഗിച്ച് ഇടപാട് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും വാട്ട്സ്‌ആപ്പിലൂടെ പണമിടപാടുകള്‍ നടത്താം. വാട്ട്സാപ്പ് വഴി ഇന്ത്യൻ വാണിജ്യ സ്ഥാപനങ്ങളുമായി പണമിടപാട് നടത്തുക എന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പമാകുമെന്ന് സാരം.
നിലവില്‍ വാട്ട്സ്‌ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ വെരിഫൈഡ് അക്കൗണ്ട് നല്‍കുമെന്നും മെറ്റ അറിയിച്ചു. വെരിഫൈഡ് ബാഡ്ജ് ഈ അക്കൗണ്ടുകള്‍ക്കുണ്ടാവും. ഇവര്‍ക്ക് മെറ്റയുടെ പ്രത്യേക സപ്പോര്‍ട്ടും ലഭിക്കും. വ്യാജ അക്കൗണ്ടുകള്‍ തടയുമെന്നതും ഇതിന്റെ മെച്ചമാണ്. ഉപഭോക്താക്കള്‍ക്ക് വാണിജ്യ സ്ഥാപനങ്ങളെ വളരെ എളുപ്പം കണ്ടെത്താനും ഇതിലൂടെ സൗകര്യം ഒരുക്കും. കസ്റ്റം വെബ് പേജ്, കൂടുതല്‍ മള്‍ടി ഡിവൈസ് സപ്പോര്‍ട്ട് എന്നിവയും ഉണ്ടാകും.വാട്ട്സ്‌ആപ്പ് ഫ്ളോസ് എന്ന പുതിയ സംവിധാനത്തിലൂടെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ ആവശ്യാനുസരണം ചാറ്റുകള്‍ കസ്റ്റമൈസ് ചെയ്യാനവസരമുണ്ടാകും.
കഴിഞ്ഞ ദിവസമാണ് ചാനലുകളുമായി വാട്ട്സാപ്പ് എത്തിയത്. വാട്ട്സ്‌ആപ്പ് ചാനലുകള്‍ ഒരു വണ്‍-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്. കൂടാതെ വാട്ട്സാപ്പിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തികള്‍, സ്പോര്‍ട്സ് താരങ്ങള്‍, സിനിമതാരങ്ങള്‍ എന്നിവരുടെ അപ്‌ഡേറ്റുകള്‍ ചാനലുകള്‍ വഴി അറിയാനാകും. മലയാളത്തില്‍ മമ്മൂട്ടിയും മോഹൻലാലും ഇതിനകം ചാനല്‍ ആരംഭിച്ചിട്ടുണ്ട്. വാര്‍ത്താമാധ്യമങ്ങളും വാട്ട്സ്‌ആപ്പില്‍ ചാനലുകള്‍ തുടങ്ങിക്കഴിഞ്ഞു.