Zygo-Ad

ഹിന്ദി ദിനം

ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സപ്തംബർ 14 ഹിന്ദി ദിനം (Hindi Divas) (हिन्दी दिवस) ആയി ആചരിച്ചുവരുന്നു. ഭാരത സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ ദിനാഘോഷം
1949 സപ്റ്റംബർ 14 ന് ആണ് ഹിന്ദി ഭാഷ ഔദ്യോഗിക ഭാഷയായും ദേവനാഗരിയെ ഔദ്യോഗിക ലിപിയായും ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചത്. ഹിന്ദിഭാഷാ വിദഗ്ദ്ധനായിരുന്ന ബിയോഹർ രാജേന്ദ്ര സിൻഹയുടെ ജന്മദിനം കൂടിയാണ് സപ്തംബർ 14. അദ്ദേഹത്തിന്റേയും ഹസാരിപ്രസാദ് ദ്വിവേദി, കാകാ കലേൽക്കർ, മൈഥിലിശരൺ ഗുപ്ത, സേത് ഗോവിന്ദ് ദാസ് എന്നിവരുടേയും പ്രവർത്തനഫലമായി 1949 സപ്തംബർ 14 ന് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിച്ചു.1950 ജനുവരി 26 ന് നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം, ദേവനാഗരി ലിപിയിലെഴുതുന്ന ഹിന്ദി ഔദ്യോഗിക ഭാഷയായിത്തീർന്നു. ഇരുപത്തിരണ്ട് ഷെഡ്യൂൾഡ് ഭാഷകളിൽ; ഹിന്ദിയും, ഇംഗ്ലീഷും കേന്ദ്ര സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇരുപത്തഞ്ച് കോടിയിൽപ്പരം ആളുകൾ നേരിട്ടുപയോഗിക്കുന്ന ഹിന്ദി, ലോകത്ത് ഉപയോഗത്തിൽ നാലാം സ്ഥാനത്താണ്.

Previous Post Next Post