മട്ടന്നൂര്‍. :കണ്ണൂര്‍ രാജ്യാന്തര വിമാനതാവളത്തില്‍ വിദേശത്ത് നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നും 1,31,44,200 രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് സംഘംപിടികൂടി.
അബുദാബിയില്‍ നിന്നുമെത്തിയ നാദാപുരം സ്വദേശി അബുള്‍ ഹക്കീം വട്ടക്കണ്ടികലില്‍ നിന്നും മൈക്രോ ഓവനില്‍ കടത്തുകയായിരുന്ന വിപണിയില്‍ 88, 23,600 ലക്ഷം രൂപ വിലമതിക്കുന്ന 1548 ഗ്രാം സ്വര്‍ണ്ണവും, അബുദാബിയില്‍ നിന്നെത്തിയ കാസറഗോഡ് പെരിയ സ്വദേശി മുഹമ്മദ് മുസ്തഫ ബണ്ടിച്ചാലില്‍ നിന്നും മൈക്രോ ഓവനില്‍ കടത്തുകയായിരുന്ന 43,20,600 ലക്ഷം രൂപ വിലമതിക്കുന്ന 699 ഗ്രാം സ്വര്‍ണ്ണവുമാണ് പിടികൂടിയത്.
പരിശോധനയില്‍ അസി.കമ്മീഷണര്‍ ഇ.വി .ശിവരാമന്‍, സൂപ്രണ്ട്മാരായ കൂവന്‍പ്രകാശന്‍, എസ്.ഗീതാകുമാരി, ഇന്‍സ്പെക്ടര്‍മാരായ രാംലാല്‍, സിലീഷ്, സൂരജ് ഗുപ്ത, നിവേദിത, ഹെഡ് ഹവില്‍ദാര്‍ ഗിരീഷ് ഓഫീസ് സ്റ്റാഫുമാരായ ഹരീഷ്, ശിശിര എന്നിവരും ഉണ്ടായിരുന്നു.